ഹാ, പ്രണയമേ
ഇന്നു നിന്റെ ദിനം
തകർത്തെറിയാം മതിൽകെട്ടുകൾ ഒക്കയും
നമുക്കീ
കടൽക്കരയിലിരിക്കാം തിരകളെണ്ണാം, ഐസ്സ്ക്രീം
നുണയാം
കൈകൊർത്തു നടക്കാം നമുക്കീ-
യാൽ മരച്ചോട്ടിലിരിക്കാം, പിന്നെ-
യിനിയൊരു നാളില്ല
എന്നതുപോലെ ചുംബിച്ചിടാം
ഇന്നു വൈകി സൂര്യൻ വീണുമയങ്ങവെ, നമുക്കുമടങ്ങിടാം
നാളെ പുലരുമ്പൊൾ നമുക്കു നാമായിടാം
ഹാ, പ്രണയമേ
ഇന്നു നിന്റെ ദിനം
ഇന്നു മാത്രമാണു നിന്റെ
ദിനം
എല്ലാറ്റിനുമൊരു ദിവസമുണ്ട്.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ.....