Thursday 13 February 2014

പ്രണയം



ഹാ, പ്രണയമേ
ഇന്നു നിന്‍റെ ദിനം

തകർത്തെറിയാം മതിൽകെട്ടുകൾ ഒക്കയും നമുക്കീ
കടൽക്കരയിലിരിക്കാം തിരകളെണ്ണാം, ഐസ്സ്ക്രീം നുണയാം

കൈകൊർത്തു നടക്കാം നമുക്കീ-
യാൽ മരച്ചോട്ടിലിരിക്കാം, പിന്നെ-
യിനിയൊരു നാളില്ല എന്നതുപോലെ ചുംബിച്ചിടാം

ഇന്നു വൈകി സൂര്യൻ വീണുമയങ്ങവെ, നമുക്കുമടങ്ങിടാം
നാളെ പുലരുമ്പൊൾ നമുക്കു നാമായിടാം

ഹാ, പ്രണയമേ
ഇന്നു നിന്‍റെ ദിനം
ഇന്നു മാത്രമാണു നിന്‍റെ ദിനം